സിദ്ധാര്‍ത്ഥന്റെ മരണം; വീഴ്ച അന്വേഷിക്കാന്‍ നാലംഗ കമ്മീഷന്‍

മൂന്ന് നിലയുള്ള ഹോസ്റ്റലില്‍ ഓരോ നിലയ്ക്കും ഓരോ വാര്‍ഡനാകും ചുമതല. ഒരു അസിസ്റ്റന്റ് വാര്‍ഡന് ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതലയുമുണ്ടാകും
സിദ്ധാര്‍ത്ഥന്റെ മരണം; വീഴ്ച അന്വേഷിക്കാന്‍ നാലംഗ കമ്മീഷന്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച അന്വേഷിക്കാന്‍ കമ്മീഷന്‍. വെറ്ററിനറി സര്‍വകലാശാല നാലംഗ കമ്മീഷനെ നിയമിച്ചു. ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പടെ പരിശോധിക്കും. മൂന്ന് മാസമാണ് സമിതിക്ക് സമയം നല്‍കിയിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയുണ്ടാകും.

പൂക്കോട് വെറ്ററിനറി കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നാല് വാര്‍ഡന്മാരെ നിയോഗിക്കാനും സര്‍വകലാശാല തീരുമാനിച്ചു. മൂന്ന് നിലയുള്ള ഹോസ്റ്റലില്‍ ഓരോ നിലയ്ക്കും ഓരോ വാര്‍ഡനാകും ചുമതല. ഒരു അസിസ്റ്റന്റ് വാര്‍ഡന് ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതലയുമുണ്ടാകും. എന്തുണ്ടായാലും നാല് പേരും ഉത്തരവാദികളായിരിക്കും. എന്നാല്‍ റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമാകും. സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, കെ എസ് യു സംസ്ഥാന അധ്യക്ഷന്‍മാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. രാവിലെ 11 മണിക്ക് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെകട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ജുഡീഷ്യല്‍ അന്വഷണം ആവശ്യപ്പെട്ട് എംഎസ്എഫും ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സഹപാഠി അക്ഷയ് യെ പ്രതിചേര്‍ക്കണമെന്ന ആവശ്യം കുടുംബം ശക്തമാക്കിയിരിക്കുകയാണ്. മരിക്കുന്നതിന്റെ അവസാന മൂന്നു ദിവസവും സിദ്ധാര്‍ത്ഥനോടൊപ്പമുണ്ടായിരുന്നത് അക്ഷയ് ആണ്. അക്ഷയ് യെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ കുടുംബം പറയുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളെല്ലാം പിടിയിലാകുമ്പോഴും, തുടക്കം മുതല്‍ പ്രതിപട്ടികയില്‍ കുടുംബം പറയുന്ന പേരാണ് അക്ഷയ്.

സിദ്ധാര്‍ത്ഥന്റെ മരണം; വീഴ്ച അന്വേഷിക്കാന്‍ നാലംഗ കമ്മീഷന്‍
സിദ്ധാർത്ഥന്റെ മരണം; സഹപാഠിയെ പ്രതിചേർക്കണമെന്ന് കുടുംബം; പ്രതിഷേധം ഇന്നും തുടരും

Related Stories

No stories found.
logo
Reporter Live
www.reporterlive.com