കാട്ടുപോത്ത് ആക്രമണം; കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
കാട്ടുപോത്ത് ആക്രമണം; കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

വന്യമൃഗ ആക്രമണത്തില്‍ ഇന്ന് മറ്റൊരു മരണം കൂടി സംഭവിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com