മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു
മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി. ക്ഷീരസംഘം സഹകരണ ബില്ലാണ് രാഷ്ട്രപതി തള്ളിയത്. മിൽമയുടെ ഭരണം പിടിക്കാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ക്ഷീരസംഘം സഹകരണ ബില്ല് നിയമസഭയിൽ പാസാക്കിയത്. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ഏഴു ബില്ലുകളിൽ ഒന്നാണ് ഇത്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി.

ഭരണസമിതി തിരഞ്ഞെടുപ്പില്‍ ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com