സിദ്ധാര്‍ത്ഥന്റെ മരണം: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
സിദ്ധാര്‍ത്ഥന്റെ മരണം: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉത്തരമേഖലാ ഡിഐജി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. നടുറോഡില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റുമാരുടെ നിരാഹാര സമരം രണ്ടാം ദിനവും തുടരുകയാണ്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ജെബി മേത്തര്‍, അലോഷ്യസ് സേവ്യര്‍ എന്നിവര്‍ സമരം നടത്തുന്നത്. കോണ്‍ഗ്രസിന്റെ സമരം എസ്എഫ്‌ഐയുടെ കിരാത വാഴ്ചയ്ക്ക് എതിരെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി ഡീന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുക, മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നത് ഭരണകൂടം തന്നെയെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു.

എസ്എഫ്‌ഐ ഭരിക്കുന്ന കാമ്പസുകള്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഹബ്ബായി മാറിയെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയറും പറഞ്ഞു. നിരാഹാരമിരിക്കുന്ന നേതാക്കളെ കാണാന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, അനൂപ് ജേക്കബ്, എന്നിവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com