കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹം ബലമായി കൊണ്ടുപോയി; കോടതിയില്‍ പൊലീസിന്റെ റിപ്പോര്‍ട്ട്

എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹം ബലമായി കൊണ്ടുപോയി; കോടതിയില്‍ പൊലീസിന്റെ റിപ്പോര്‍ട്ട്

കൊച്ചി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പൊലീസിന്റെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരാമ്മയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടി. എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യത്തില്‍ തുടരാമെന്ന് കോടതി അറിയിച്ചു. പ്രതിഷേധിച്ച മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടേയും, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

നാളെ വരെയാണ് ഇടക്കാല ജാമ്യം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും കോടതി നാളെ ഉത്തരവ് പറയും. കോടതിയില്‍ വിശ്വാസമുണ്ടെന്നും ജാമ്യം ലഭിക്കുമെന്നും മാത്യൂ കുഴല്‍നാടന്‍ പ്രതികരിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വാദം കേട്ടത്. ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന സംഭവങ്ങള്‍ ആണ്.

പൊലീസ് മൃതദേഹം കൊണ്ട് പോയതിന് ശേഷം മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലിസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കുറ്റങ്ങളുടെ എണ്ണം കൂട്ടാന്‍ ആണ് വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജീവനും സ്വത്തിനും ഭീഷണി ആയപ്പോള്‍ ഉണ്ടായ പ്രതിഷേധം മാത്രമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹം ബലമായി കൊണ്ടുപോയി; കോടതിയില്‍ പൊലീസിന്റെ റിപ്പോര്‍ട്ട്
മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യത്തില്‍ തുടരാം; ജാമ്യാപേക്ഷയില്‍ വിധി നാളെ

എന്നാല്‍ മരിച്ച ഇന്ദിര ഇടുക്കി ജില്ലക്കാരിയാണെന്നും പ്രതിഷേധം നടത്തിയത് എറണാകുളം ജില്ലയില്‍ ആണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ട്, കോടതി അനുവദിച്ചാല്‍ കാണിക്കാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ആശുപത്രി ആക്രമണ കേസിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. 14 പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com