'തൃശൂർ നൽകാൻ നിർവ്വാഹില്യാ'; തൃശൂരിനെ 'നവയുഗമാക്കാൻ' വി എസ് സുനിൽ കുമാർ വിത്ത് 'ഭ്രമയുഗം' ട്രെൻഡ്

'ഇനി തൃശൂരിന്റെ നവയുഗം' എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്
'തൃശൂർ നൽകാൻ നിർവ്വാഹില്യാ'; തൃശൂരിനെ 'നവയുഗമാക്കാൻ' വി എസ് സുനിൽ കുമാർ വിത്ത് 'ഭ്രമയുഗം' ട്രെൻഡ്

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ പിടിക്കാൻ തയാറെടുക്കുന്ന സിപിഐ നേതാവും മന്ത്രിയും കൂടിയായ വി എസ് സുനിൽ കുമാറും കൂട്ടുപിടിച്ചിരിക്കുന്നത് സിനിമ പോസ്റ്റർ ട്രെൻഡിനെയാണ്. എൻ കെ പ്രേമചന്ദ്രന്റെ 'പ്രേമലു' പോസ്റ്ററിന് ശേഷം പുതിയ സിനിമ പോസ്റ്റർ ട്രൻഡ് ഏറ്റെടുത്തിരിക്കുന്നത് വി എസ് സുനിൽ കുമാറാണ്, ഭ്രമയുഗം തീമിലാണ് പോസ്റ്റർ.

'തൃശൂർ നൽകാൻ നിർവ്വാഹില്യാ' എന്ന് ചിത്രത്തിലെ ഡയലോഗ് സ്റ്റൈലിലാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം 'ഇനി തൃശൂരിന്റെ നവയുഗം' എന്ന് കൂടി കുറിച്ചിട്ടുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഭ്രമയുഗം പോസ്റ്ററിൽ മമ്മൂട്ടിയുടെ ചിത്രത്തിന്റെ ബാക്ക്​ഗ്രൗണ്ടിൽ കൊടുമൺ ഇല്ലമാണെങ്കിൽ സുനിൽ കുമാറിന്റെ പോസ്റ്ററിൽ വടക്കുംനാഥൻ ക്ഷേത്രവും ആനയുമാണ് എന്ന പ്രേത്യേകത കൂടിയുണ്ട്.

കഴിഞ്ഞ വർഷം ഉണ്ടായതുപോലെയല്ല, ഇത്തവണ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്നാണ് വി എസ് സുനിൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണം. നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഐക്യത്തോടെ, സന്തോഷത്തോടെ, പരസ്പരം ഭയമില്ലാതെ, ഭയപ്പെടുത്താത ഈ രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്യണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് സിറ്റിംഗ് എം പി ടി എന്‍ പ്രതാപനെ കൂടാതെ വി ടി ബല്‍റാമിനെ കൂടി പരിഗണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിഎസ് സുനില്‍കുമാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയും വന്നതോടെ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്നുള്ള വിലയിരുത്തലിലാണ് ബല്‍റാമിനെ പേര് കൂടി പരിഗണിക്കാനുള്ള കാരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com