'ഒരു ബിജെപി സ്ഥാനാർത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല'; പി സി ജോർജിന് അനിൽ ആന്റണിയുടെ മറുപടി

അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല. ഓട്ടം കൂടുതല്‍ വേണ്ടി വരുമെന്നാണ് പി സി ജോർജ് പറഞ്ഞത്.
'ഒരു ബിജെപി സ്ഥാനാർത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല'; പി സി ജോർജിന് അനിൽ ആന്റണിയുടെ മറുപടി

തിരുവനന്തപുരം: പി സി ജോർജിന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി. കേരളത്തിൽ ഒരു ബിജെപി സ്ഥാനാർത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാർത്ഥികളാണ്. പി സി ജോർജിന്റെ അനു​ഗ്രഹത്തോടെ പ്രചാരണം തുടങ്ങും. പി സി ജോർജ് അകന്ന ബന്ധുവാണ്. അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഉടൻ പി സി ജോർജിനെ കാണുമെന്നും അനിൽ‌ ആന്റണി പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് പരിചയമില്ലെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പി സി ജോര്‍ജ് പറഞ്ഞത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. 'അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല. ഓട്ടം കൂടുതല്‍ വേണ്ടി വരും. സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനില്‍ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം.' പി സി ജോര്‍ജിന്റെ പ്രതികരണം ഇതായിരുന്നു.

'ഒരു ബിജെപി സ്ഥാനാർത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല'; പി സി ജോർജിന് അനിൽ ആന്റണിയുടെ മറുപടി
സിദ്ധാര്‍ത്ഥന്റെ മരണം: കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി, കണ്ണീര്‍ വാതകം

Related Stories

No stories found.
logo
Reporter Live
www.reporterlive.com