'കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം'; അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് കനുഗോലു

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.
'കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം'; അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് കനുഗോലു

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം സുനില്‍ കനുഗോലു വെള്ളിയാഴ്ച ചര്‍ച്ച നടത്തി. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ട്. അതില്‍ കേന്ദ്രീകരിച്ച് ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ സംസ്ഥാനത്തെ നേതാക്കളോട് കനുഗോലു നിര്‍ദേശിച്ചു. നേരത്തെ കനുഗോലു സ്‌ക്രീനിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹരീഷ് ചൗധരി, കമ്മറ്റി അംഗം ജിഗ് നേഷ് മേവാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാര്‍ച്ച് നാലിന് ആരംഭിക്കും. ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. കേരളത്തിലെ സീറ്റുകളെ കുറിച്ചുള്ള ചര്‍ച്ച ചൊവ്വാഴ്ച ഉണ്ടാകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ ആഴ്ച തന്നെ തുടക്കം കുറിക്കാനാണ് നീക്കം. വിവിധ പ്രായത്തില്‍ ഉളള ആളുകളെ ലക്ഷ്യം വെച്ച് പ്രത്യേകം ക്യാമ്പയിന്‍ നടത്തും. സാമൂഹ്യ മാധ്യമ പ്രചാരണത്തിന് പ്രത്യേക വിഭാഗത്തെ നിയമിക്കാന്‍ തീരുമാനമായി. പ്രകടന പത്രിക കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com