വടക്കഞ്ചേരി ഇളക്കി കെ രാധാകൃഷ്ണന്റെ റോഡ്ഷോ

ഇന്നലെ രാത്രി ഏഴരയോടെ റോളക്‌സ് ഓഡിറ്റോറിയിത്തിന് സമീപത്ത് വെച്ചായിരുന്നു റോഡ് ഷോ ആരംഭിച്ചത്
വടക്കഞ്ചേരി ഇളക്കി കെ രാധാകൃഷ്ണന്റെ റോഡ്ഷോ

വടക്കഞ്ചേരി: വടക്കഞ്ചേരിയെ ആവേശ കടലാക്കി ആലത്തൂർ ലോക്‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ റോഡ്ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള റോഡ്ഷോയാണ് തരൂർ നിയോജകമണ്ഡലത്തിന്റെ കേന്ദ്രമായ വടക്കഞ്ചേരിയിൽ നടന്നത്.

തുറന്ന ജീപ്പിൽ നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ഇന്നലെ രാത്രി ഏഴരയോടെ റോളക്‌സ് ഓഡിറ്റോറിയിത്തിന് സമീപത്ത് വെച്ചായിരുന്നു റോഡ് ഷോ ആരംഭിച്ചത്.

വടക്കഞ്ചേരി മന്ദത്ത് സമാപനസമ്മേളനത്തിൽ കെ രാധാകൃഷ്ണൻ ജനങ്ങളോട് വോട്ടഭ്യർഥിച്ച് സംസാരിച്ചു. സിപിഐഎം സംസ്ഥാനസമിതിയംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം ശശി, പി പി സുമോദ് എംഎൽഎ, ഏരിയാ സെക്രട്ടറി ടി കണ്ണൻ തുടങ്ങിയവരും റോഡ് ഷോയുടെ സമാപന സമ്മേളനത്തിൽ സംസാരിച്ചു. നഗരസഭാധ്യക്ഷ കെ എൽ കവിത, കൊഴിഞ്ഞാമ്പാറ, നല്ലേപ്പുള്ളി, പൊൽപ്പുള്ളി, പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com