സിദ്ധാർത്ഥൻ്റെ മരണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണം; എംഎസ്എഫ്

കേരള പൊലീസിൻ്റെ അന്വേഷണത്തിൽ വിശ്വാസമില്ല
സിദ്ധാർത്ഥൻ്റെ മരണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണം; എംഎസ്എഫ്

കോഴിക്കോട്: സിദ്ധാർത്ഥൻ്റെ മരണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് എം എസ് എഫ്. സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കണ്ണൂർ ഡിഐജി ഓഫീസിലേക്ക് ചൊവ്വാഴ്ച എംഎസ്എഫ് മാർച്ച് നടത്തും. കേരള പൊലീസിൻ്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും എംഎസ്എഫ് വ്യക്തമാക്കി.

കോളേജിലെ ഡീനിനെ സസ്പെൻ്റ് ചെയ്യണമെന്നും ഡീൻ നാരായണൻ ഇടതുപക്ഷ സഹയാത്രികനാണെന്നും എംഎസ്എഫ് ആരോപിച്ചു. ഉത്തരേന്ത്യൻ തെരുവുകളിൽ കാണുന്നതിന് സമാനമായ ക്രൂരതയാണ് പൂക്കോട് വെറ്ററിനറി കോളേജിൽ അരങ്ങേറിയത്. സിദ്ധാർഥിന് രണ്ട് ദിവസം ഭക്ഷണവും വെള്ളവും നൽകിയില്ല. പാർട്ടി ഓഫീസിനകത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടിക്കൂടിതെന്നും പാർട്ടി നേതാക്കളുടെ മക്കളാണ് പിടിയിലായവരെന്നും എംഎസ്എഫ് ആരോപിച്ചു. ഇവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും എംഎസ്എഫ് ചൂണ്ടിക്കാണിച്ചു.

എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഐഎം തയ്യാറാകണമെന്നും എസ്എഫ്ഐയുടെ കൈയ്യിലെ ആയുധം തിരികെ വാങ്ങണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. കില്ലർ സ്ക്വാഡായി എസ്എഫ്ഐ മാറി. യഥാർഥ പ്രതി എസ്എഫ്ഐ പിടിയിലായത് ആയുധങ്ങൾ മാത്രമെന്നും എംഎസ്എഫ് കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com