ഇതൊരു യുദ്ധമാണ്,മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം: രേവന്ത് റെഡ്ഡി

'ഇന്ത്യയിൽ കോൺഗ്രസ് ഭരണം വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കപ്പെടും'
ഇതൊരു യുദ്ധമാണ്,മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം: രേവന്ത് റെഡ്ഡി

തിരുവനന്തപുരം: കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്നും എൻ ഡി എ എന്നാൽ വിഭജനമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി പരിശ്രമിച്ചാൽ കേരളത്തിൽ 20 സീറ്റും കോൺഗ്രസിന് നേടാം. കേരള സർക്കാരും തെലങ്കാനയിൽ ഉണ്ടായിരുന്ന ബിആർഎസ്സുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരണം വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കപ്പെടും. നരേന്ദ്ര മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ ആരെങ്കിലും ബിജെപിയിൽ ഉണ്ടോ?, ഉണ്ടെങ്കിൽ തെളിയിക്കാൻ മോദിയെ താൻ വെല്ലുവിളിക്കുന്നുവെന്നും നരേന്ദ്ര മോദിക്കെതിരെയുള്ള യുദ്ധമാണിതെന്നും രേവന്ത് വ്യക്തമാക്കി.

അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിനും രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത ബിജെപിക്കും എതിരെയുള്ള ജനവിധിയാകണം തിരഞ്ഞെടുപ്പ് എന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും പ്രതികരിച്ചു. ഫെബ്രുവരി ഒമ്പതിനാണ് കാസർകോട്ട് നിന്ന് സമരാഗ്നി യാത്ര ആരംഭിച്ചത്. പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്‍റെ തുടക്കമാണെന്നും കെ സുധാകരൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com