രാഹുൽ ഗാന്ധി വയനാടിനെ കൈവിടില്ല?; അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും

രാഹുലിന് മത്സരിക്കാൻ മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്
രാഹുൽ ഗാന്ധി വയനാടിനെ കൈവിടില്ല?; അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന് മത്സരിക്കാൻ മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ട്. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുൽ ഹൈക്കമാൻഡ് നേതൃത്വത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ല. കേരളത്തിൽ കോൺഗ്രസ് -ഇടത് പോരാട്ടത്തെ ന്യായീകരിച്ച് കോൺഗ്രസിൻ്റെ ദേശീയ നേതാക്കൾ രംഗത്ത് വന്നിരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനുള്ള താത്വിക ന്യായീകരണമാണ് ദേശീയ നേതാക്കൾ ന്യായികരിക്കുന്നതും രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൻ്റെ മുന്നോടിയാണെന്നാണ് വിവരം.

രാഹുലിൻ്റെ രണ്ടാം മണ്ഡലമായി അമേഠിയും പരിഗണനയിലുണ്ട്. രാഹുൽ ഗാന്ധി വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് ശേഷമായിരിക്കും എവിടെ മത്സരിക്കണമെന്നതിൽ അവസാന തീരുമാനം ഉണ്ടാകുക. കെ സി വേണുഗോപാൽ കേരളത്തിൽ നിന്നും മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. കെ സി വേണുഗോപാൽ മത്സരിക്കുന്നത് രാജ്യസഭയിൽ ഒരു സീറ്റ് നഷ്ടപ്പെടുത്തുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഹുൽ തെക്കേ ഇന്ത്യയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വയനാട് ഉപേക്ഷിച്ച് രാഹുൽ കര്‍ണ്ണാടകയില്‍ നിന്നോ തെലങ്കാനയില്‍ നിന്നോ ജനവിധി തേടിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. അമേഠിയെ കൂടാതെയാണ് രാഹുല്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കാനാണ് സാധ്യതയെന്നായിരുന്ന നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com