വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടല്‍; പരാതി നല്‍കി കെ സുധാകരന്‍

1950ലെ നിയമത്തിന് വിരുദ്ധമായ ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സുധാകരൻ പരാതിയിൽ ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടല്‍; പരാതി നല്‍കി കെ സുധാകരന്‍

കണ്ണൂർ: വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നാരോപിച്ച് പരാതി നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്തരം പ്രവർത്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ടർ ഓഫീസർക്കാണ് സുധാകരൻ പരാതി നൽകിയത്. വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബിഎൽഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് സുധാകരൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

1950ലെ നിയമത്തിന് വിരുദ്ധമായ ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സുധാകരൻ പരാതിയിൽ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നും പ്രത്യേകിച്ച് ധർമ്മടം മണ്ഡലത്തിലും ജനാധിപത്യ വിരുദ്ധമായ ഈ നടപടി വ്യാപകമാണെന്നും പരാതിയിൽ പറയുന്നു.

കള്ളവോട്ട് ചെയ്യാതെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ ആകില്ലെന്ന് സിറ്റിംഗ് എംപി അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. 1,70,000ല്‍ അധികം വ്യാജ വോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി അടൂര്‍ പ്രകാശ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

ചതിക്കുഴിയിലൂടെ മാത്രമേ യുഡിഎഫിനെ പരാജയപ്പെടുത്താനാകൂ. നേരിട്ടൊരു പോരാട്ടത്തിന് തയ്യാറായാല്‍ അതാകും അനുയോജ്യമെന്നായിരുന്നു അടൂര്‍ പ്രകാശ് പ്രതികരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com