'അപ്പച്ചന് അത്രമേൽ ഇഷ്ടമായിരുന്നു വിഎസ് സുനിൽകുമാറിനെ'; ഇന്നസെന്റിന്റെ ജന്മദിനത്തിൽ കുറിപ്പുമായി മകൻ

ഈ ഫോട്ടോ പങ്കുവയ്ക്കാൻ ഇതിലും നല്ല ഒരു ദിവസം താൻ കാണുന്നില്ല എന്നാണ് ചിത്രത്തിനൊപ്പം സോണറ്റ് കുറിച്ചിരിക്കുന്നത്
'അപ്പച്ചന് അത്രമേൽ ഇഷ്ടമായിരുന്നു വിഎസ് സുനിൽകുമാറിനെ'; ഇന്നസെന്റിന്റെ ജന്മദിനത്തിൽ കുറിപ്പുമായി മകൻ

തൃശൂർ: ഇന്നസെന്റിന്റെ ജന്മദിനത്തിൽ മകൻ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ചിത്രവും ശ്രദ്ധേയമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ സിപിഐഎം സ്ഥാനാർഥിയായി മത്സരിക്കുന്ന വിഎസ് സുനിൽകുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോ പങ്കുവയ്ക്കാൻ ഇതിലും നല്ല ഒരു ദിവസം താൻ കാണുന്നില്ല എന്നാണ് ചിത്രത്തിനൊപ്പം സോണറ്റ് കുറിച്ചിരിക്കുന്നത്.

വിഎസ് സുനിൽകുമാറിനെ അത്രമേൽ ഇഷ്ടമായിരുന്നു. താനും കുടുംബവും എന്നും എപ്പോഴും ഈ മനുഷ്യസ്നേഹിയോടൊപ്പം ഉണ്ടാകും, നിങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടൻ, സുനീ എന്ന വിളിയും സ്നേഹവായ്പും എന്നും ഹൃദയത്തിൽ തന്നെ ഉണ്ട്'' എന്ന് വിഎസ് സുനിൽകുമാറും പോസ്റ്റിനു താഴെ കമന്റ് ചെയ്തു.

ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് അപ്പച്ചന്റെ ജന്മദിനം

ഈ ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കാൻ ഇതിലും നല്ല ഒരു ദിവസം ഞാൻ കാണുന്നില്ല. അത്രമേൽ ഇഷ്ടമായിരുന്നു വിഎസ് സുനിൽകുമാറിനോട്. ഞാനും എൻ്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്നേഹിയോടൊപ്പം

Related Stories

No stories found.
logo
Reporter Live
www.reporterlive.com