നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിനെ മാനേജ്‌മെന്റ് പുറത്താക്കി

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ഉപകരണങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു.
നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിനെ മാനേജ്‌മെന്റ് പുറത്താക്കി

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിനെ കോളേജില്‍ നിന്നും പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെയാണ് മാനേജ്‌മെന്റ് തീരുമാനം. സമരത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ഉപകരണങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു.

ജയ്‌സണ്‍ ജോസഫിനെ കോളേജില്‍ നിന്ന് പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പോലീസിനെ അറിയിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും എന്തുകൊണ്ട് ജെയ്‌സന്‍ ജോസഫിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു. ഒടുവില്‍ ജെയ്‌സണ്‍ ജോസഫിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനമെടുക്കുകയായിരുന്നു.

ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി. ജെയ്‌സണ്‍ ജോസഫിനെ പ്രതി ചേര്‍ത്ത് ആറന്‍മുള പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com