'നിര്‍ഭാഗ്യകരം, നിസ്സാരവല്‍ക്കരിക്കാനാകില്ല'; കെ സുധാകരനെതിരെ ഹൈബി ഈഡന്‍

'കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രവര്‍ത്തകര്‍'
'നിര്‍ഭാഗ്യകരം, നിസ്സാരവല്‍ക്കരിക്കാനാകില്ല'; കെ സുധാകരനെതിരെ ഹൈബി ഈഡന്‍

കൊച്ചി: സമരാഗ്നി വേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എറണാകുളം എംപി ഹൈബി ഈഡന്‍. റിപ്പോര്‍ട്ടര്‍ ടിവി അശ്വമേധം പരിപാടിയിലാണ് ഹൈബിയുടെ തുറന്ന് പറച്ചില്‍. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തരെ ഇതെല്ലാം നിരാശപ്പെടുത്തുന്നുവെന്നും അവരുടെ ധാര്‍മികതയെ ബാധിക്കുമന്നെും ഹൈബി തുറന്നടിച്ചു.

'കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രവര്‍ത്തകര്‍. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം ചെറിയ കാര്യം പോലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ധാര്‍മികതയെ ബാധിക്കും. ഏറെ ഗൗരവമേറിയ വിഷയമാണിത്. പാര്‍ട്ടി ഫോറങ്ങളില്‍ തീര്‍ച്ചയായും അവതരിപ്പിക്കും. നിസ്സാരവല്‍ക്കരിച്ച് കാണാന്‍ കഴിയില്ല. പലരും കാണുമ്പോള്‍ പറയുന്നത് നിങ്ങള്‍ അധികാരത്തില്‍ വരണമെന്നാണ്. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്.' ഹൈബി ഈഡന്റെ വാക്കുകള്‍ ഇങ്ങനെ.

ആലപ്പുഴയില്‍ സമരാഗ്‌നി ജാഥക്കിടെ വാര്‍ത്താ സമ്മേളന വേദിയിലായിരുന്നു പത്രസമ്മേളനത്തിന് എത്താന്‍ വൈകിയ വി ഡി സതീശനെ സുധാകരന്‍ അശ്ലീലഭാഷയില്‍ കുറ്റപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.

'നിര്‍ഭാഗ്യകരം, നിസ്സാരവല്‍ക്കരിക്കാനാകില്ല'; കെ സുധാകരനെതിരെ ഹൈബി ഈഡന്‍
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോ ഇല്ല

Related Stories

No stories found.
logo
Reporter Live
www.reporterlive.com