പൂപ്പാറ ഒഴിപ്പിക്കല്‍: സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

കുടിയിറക്കിനെതിരേ എകെജി ഇടുക്കിയില്‍ നടത്തിയ നിരാഹാര സമരം മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്‍റ്
പൂപ്പാറ ഒഴിപ്പിക്കല്‍: സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

മൂന്നാര്‍: പൂപ്പാറ ഒഴുപ്പിക്കലില്‍ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര. കുടിയൊഴുപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നത് ഇഎംഎസ് ആണെന്നും ആ നിയമത്തിന് മുകളിലിരുന്നാണ് ഈ സര്‍ക്കാര്‍ ഭരിക്കുന്നതെന്നും രാജു അപ്സര ഓർമ്മപ്പെടുത്തി. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരാണ്. കുടിയിറക്കിനെതിരേ എകെജി ഇടുക്കിയില്‍ നടത്തിയ നിരാഹാര സമരം മറക്കരുത്. എകെജിയും ഇഎംഎസും കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ഇന്ന് കേരളം ഭരിക്കുന്നത്. വ്യാപാരികളെ തെരുവിലിട്ട് പോയാല്‍ അനുഭവിക്കേണ്ടിവരും.

എകെജിയും ഇഎംഎസ്സും ഇല്ലായെന്ന് വിചാരിക്കണ്ട. വ്യാപാരി വ്യവസായി ഏകോപന സമതി പൂപ്പാറയിലെ വ്യാപാരികളെ തെരുവില്‍ ഉപേക്ഷിക്കില്ല. പൂപ്പാറയിലെ കുടിയൊഴുപ്പിക്കല്‍ ഹാരിസണ്‍ കമ്പനി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്നതെന്നും രാജു അപ്സര ആരോപിച്ചു. ഹാരിസണ്‍ കമ്പനിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഭൂമി ഹാരിസണിന്‍റെ കയ്യിലെത്താന്‍ ഉദ്യോസ്ഥരും പ്രവര്‍ത്തിക്കുന്നു. എം എം മണിയിലും പിണറായി വിജയനിലുമൊക്കെ പ്രതീക്ഷയുണ്ടെന്നും രാ​ജു അപ്സര പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com