'ചർച്ച തൃപ്തികരം, മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചതിന് ശേഷം ബാക്കി'; എം കെ മുനീർ

27ന് വൈകുംനേരം എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ചർച്ച തൃപ്തികരം, മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചതിന് ശേഷം ബാക്കി'; എം കെ മുനീർ

കൊച്ചി: കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് എംഎൽഎ എം കെ മുനീർ. മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ പുറത്തു പറയാൻ സാധിക്കൂവെന്നും മുനീർ റിപ്പോർട്ടറിനോട് പറഞ്ഞു. 27ന് വൈകിട്ട് എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചർച്ച തൃപ്തികരമാണ്, കൂടുതൽ വിവരങ്ങൾ സാദിഖലി തങ്ങളുമായി 27-ാം തീയതി ചർച്ച ചെയ്ത ശേഷം മാത്രമേ പുറത്തുപറയാൻ പറ്റൂ. അന്തിമ തീരുമാനം പറയേണ്ടത് സാദിഖലി ശിഹാബ് തങ്ങളാണ്. മറുപടിയ്ക്ക് രണ്ട് ദിവസം കൂടി കാത്തിരിക്കണം. ചർച്ച തൃപ്തികരമാണെങ്കിലും ഞങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള സമയം വേണ്ടേ. 27ന് വൈകിട്ട് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം', എം കെ മുനീർ പറഞ്ഞു.

'ചർച്ച തൃപ്തികരം, മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചതിന് ശേഷം ബാക്കി'; എം കെ മുനീർ
ഞങ്ങളെ കണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ?, കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരം

അതേസമയം, കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം സീറ്റ് സംബന്ധിച്ച തീരുമാനം 27-ാം തിയ്യതി അറിയിക്കാമെന്നും നേതാക്കള്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com