ചര്‍ച്ച് ബില്‍: കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അംഗീകരിക്കരുത്; ഗവര്‍ണറോട് കാതോലിക ബാവ

ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവ‍ർ മൂഢ സ്വർഗത്തിലാണെന്ന് കാതോലിക ബാവ
ചര്‍ച്ച് ബില്‍: കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അംഗീകരിക്കരുത്; ഗവര്‍ണറോട് കാതോലിക ബാവ

കോട്ടയം: ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കതോലിക ബാവ ആവശ്യപ്പെട്ടു. ചർച്ച് ബിൽ വരുമെന്ന് കേൾക്കുന്നു. കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അത് അംഗീകരിക്കരുത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടാണ് അഭ്യർത്ഥന നടത്തിയത്.

ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവ‍ർ മൂഢ സ്വർഗത്തിലാണ്. വോട്ടക്കാരൻ്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചർച്ചയ്ക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകർക്കാൻ അനുവദിക്കില്ല. മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാവയുടെ പരാമർശം. ചർച്ച് ബിൽ അംഗീകരിച്ചുതുകൊണ്ട് സഭാ തർക്കത്തിൽ സമവായമുണ്ടാകില്ലെന്നും ചർച്ച് ബിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും നേരത്തേ കതോലിക ബാവ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com