സാധാരണ നടപടി, മറ്റ് പ്രത്യേകതകൾ ഇല്ല, പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസ്: ഗവര്‍ണര്‍

നടപടിക്രമം പാലിച്ചുകൊണ്ടാണ് പട്ടിക തിരിച്ചയതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
സാധാരണ നടപടി, മറ്റ് പ്രത്യേകതകൾ ഇല്ല, പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസ്: ഗവര്‍ണര്‍

തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക തിരിച്ചയച്ചതിൽ പ്രതികരിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസാണ്. അതിനാൽ വിജിലൻസ് റിപ്പോർട്ട് ആവശ്യമാണ്. വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചതെന്നും ഗവർ‌ണർ വ്യക്തമാക്കി. അത് സാധാരണ നടപടിയാണെന്നും മറ്റ് പ്രത്യേകതകൾ ഇല്ലെന്ന് ഗവർണർ വ്യക്തമാക്കി.

നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം. നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയത്. വിവരാവകാശ കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പട്ടികയാണ് ​ഗവർണർ തിരിച്ചയച്ചത്. സർക്കാർ നൽകിയ മൂന്നംഗ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ​ഗവർണറുടെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com