ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ

ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ
ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി  റെയിൽവേ

 കൊച്ചി: ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ. ശിവരാത്രിദിവസമായ മാർച്ച് എട്ടിന് വൈകിട്ടുള്ള 16325 നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, മറ്റ് സ്റ്റോപ്പുകൾക്കു പുറമേ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽകൂടി നിർത്തും.

രാത്രിയിലത്തെ 06461 ഷൊർണൂർ-തൃശ്ശൂർ എക്സ്പ്രസ് സ്പെഷ്യൽ ആലുവ വരെ ഓടും. രാത്രി 11.15-ന് തൃശ്ശൂർ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിർത്തിയശേഷം അർധരാത്രി 12.45-ന് ആലുവയിൽ എത്തും.

പിറ്റേന്ന് രാവിലെ 5.15-ന് ആലുവയിൽനിന്നു പുറപ്പെടുന്ന 16609 തൃശ്ശൂർ-കണ്ണൂർ എക്സ്‌പ്രസ് രാവിലെ 6.40-ന് തൃശ്ശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്ക്‌ യാത്ര തുടരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com