ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദനും മന്ത്രി ജി ആർ അനിലും പരിഗണനയിൽ
ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടിക തയാറാക്കിനൽകാൻ ജില്ലാ കൗണ്‍സിലുകൾ ചേരാൻ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം നൽകും.തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രനോടൊപ്പം മന്ത്രി ജി ആർ അനിലിനെയും പരിഗണിക്കുന്നുണ്ട്. സിപിഐഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചതിന് പിന്നാലെയാണ് സിപിഐയും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നത്.

ജില്ലകളിൽ നിന്ന് മൂന്നംഗ സാധ്യതാ പട്ടിക സ്വീകരിച്ച് സംസ്ഥാന നേതൃയോഗങ്ങൾ ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുന്നതാണ് പാർട്ടിയുടെ രീതി. ഇതുപ്രകാരം ജില്ലാ കൗണ്‍സിൽ ചേർന്ന് പട്ടിക തയാറാക്കി നൽകാൻ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം നൽകും

പാർട്ടി മത്സരിക്കുന്ന നാല് സീറ്റുകളിൽ തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിൽ യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഇതുവരെയുമായിട്ടില്ല. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻെറ പേര് പരിഗണിച്ചിരുന്നു പക്ഷെ അദ്ദേഹം വഴങ്ങിയിട്ടില്ല. ഇപ്പോൾ മന്ത്രി ജി ആർ അനിലിൻെറ പേരാണ് സജീവം. തൃശൂരിൽ വി എസ് അനിൽകുമാറും മാവേലിക്കരയിൽ സി എ അരുൺകുമാറും സ്ഥാനാർത്ഥിയാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com