ആറ്റുകാൽ പൊങ്കാലക്ക് സ്പെഷൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ; ട്രെയിൻ,സ്റ്റോപ്പ് ,സമയം ചുവടെ

സ്പെഷൽ ട്രെയിനുകൾക്കു പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലക്ക് സ്പെഷൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ; ട്രെയിൻ,സ്റ്റോപ്പ് ,സമയം ചുവടെ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മൂന്ന് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഫെബ്രുവരി 25 ഞായറാഴ്ചയാണ് മൂന്ന് സ്പെഷൽ ട്രെയിനുകൾ ഉണ്ടാവുകയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. എറണാകുളം, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് മെമു സ്പെഷൽ ട്രെയിനുകളാണ് സർവീസ് നടത്തുക. തിരുവനന്തപുരം - കൊല്ലം, നാഗർകോവിൽ - തിരുവനന്തപുരം സെക്‌ഷനുകളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. സ്പെഷൽ ട്രെയിനുകൾക്കു പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യല്‍ മെമു ഞായറാഴ്ച

പുലർച്ചെ 1.45 - എറണാകുളം

2.19 - പിറവം റോഡ്

2.26 - വൈക്കം റോഡ്

2.42 - ഏറ്റുമാനൂർ

2.55 - കോട്ടയം

3.03 - ചങ്ങനാശേരി

3.13 - തിരുവല്ല

3.24 - ചെങ്ങന്നൂർ

3.37 - മാവേലിക്കര

3.47 - കായംകുളം

4.03 - കരുനാഗപ്പള്ളി

4.40 - കൊല്ലം

4.55 - മയ്യനാട്

5.00 - പരവൂർ

5.11 - വർക്കല

5.22 - കടയ്ക്കാവൂർ

5.27 - ചിറയിൻകീഴ്

5.35 - മുരുക്കുംപുഴ

5.39 - കണിയാപുരം

5.45 - കഴക്കൂട്ടം

5.53 - കൊച്ചുവേളി

5.59 - തിരുവനന്തപുരം പേട്ട

തിരിച്ച് ഞായറാഴ്ച വൈകുന്നേരം 3.30നായിരിക്കും. തുടർന്ന് രാത്രി 8.15ന് എറണാകുളത്ത് എത്തിച്ചേരും.

ആറ്റുകാൽ പൊങ്കാലക്ക് സ്പെഷൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ; ട്രെയിൻ,സ്റ്റോപ്പ് ,സമയം ചുവടെ
വേനൽകാലമല്ലേ പുറത്ത് ഇറങ്ങുമ്പോൾ സൺസ്‌ക്രീനുകൾ നിർബന്ധം; സൺസ്‌ക്രീനുകൾ എങ്ങനെ തിരഞ്ഞെടുക്കാം

നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പുലർച്ചെ 2.15നാണ് ട്രെയിൻ പുറപ്പെടുക.

2.15 - നാഗർകോവിൽ

2.34 - ഇരണിയൽ

2.50 - കുഴിത്തുറ

3.01 - പാറശാല

3.12 - നെയ്യാറ്റിൻകര

3.32 - തിരുവനന്തപുരം സെൻട്രൽ

മംഗളൂരു - തിരുവനന്തപുരം എക്സ്‌പ്രസ് (16348)

പരവൂർ (പുലർച്ചെ 2:44) , വർക്കല (പുലർച്ചെ 2:55) , കടയ്ക്കാവൂർ (പുലർച്ചെ 3.06) എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഗാന്ധിധം - നാഗർകോവിൽ എക്സ്‌പ്രസ് (016355)

പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം - അധിക സ്റ്റോപ്പ്

അമൃത എക്സ്‌പ്രസ് (16344)

പരവൂരിലും ചിറയിൻകീഴ് - അധിക സ്റ്റോപ്പ്

മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603 )

കടയ്ക്കാവൂർ, ചിറയിൻകീഴ് - അധിക സ്റ്റോപ്പ്

ഡോ.എംജിആർ ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (12695)

ചിറയിൻകീഴിലും അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാലക്ക് സ്പെഷൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ; ട്രെയിൻ,സ്റ്റോപ്പ് ,സമയം ചുവടെ
വീണ്ടും ഒന്നിക്കാനൊരുങ്ങി അക്ഷയ് കുമാറും പ്രിയദർശനും; ചിത്രത്തിന്റെ ഷൂട്ടിം​ഗ് സെപ്തംബറിൽ തുടങ്ങും

Related Stories

No stories found.
logo
Reporter Live
www.reporterlive.com