പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ അറസ്റ്റിൽ

പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ അറസ്റ്റിൽ

മലപ്പുറം: 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിലായി. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കി. കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു.തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

കരാട്ടെ മാസ്റ്റർക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി റിപ്പോർട്ടറിനോട് പറഞ്ഞത്. 'സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്', സഹോദരി വെളിപ്പെടുത്തി. സിദ്ധീഖ് അലിക്കെതിരെ മറ്റൊരു പോക്സോ കേസ് ഉണ്ടെന്നാണ് വിവരം.

പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ അറസ്റ്റിൽ
'രാഹുൽ ഗാന്ധി ആധുനിക കാലത്തെ ശ്രീകൃഷ്ണൻ'; പോസ്റ്ററുമായി യുപി കോൺഗ്രസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com