എയര്‍പോഡ് മോഷണ വിവാദം തിരഞ്ഞെടുപ്പിലേക്ക് പടര്‍ന്നു; ബിനു വിട്ടു നിന്നു; ഇടതുമുന്നണിക്ക് തോല്‍വി

എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി
എയര്‍പോഡ് മോഷണ വിവാദം തിരഞ്ഞെടുപ്പിലേക്ക് പടര്‍ന്നു; ബിനു വിട്ടു നിന്നു; ഇടതുമുന്നണിക്ക് തോല്‍വി

കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും അട്ടിമറി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. എയർ പോഡ് മോഷണത്തിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി.

എയർ പോഡ് മോഷണത്തിൽ ആരോപണ വിധേയനായ സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു. ഇതോടെയാണ് മാണി ഗ്രൂപ്പ് കൗൺസിലർ തോറ്റത്. എയർ പോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സിപിഐഎം അംഗങ്ങൾ തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി ആരോപിച്ചു. 35,000 രൂപ വരുന്ന ആപ്പിള്‍ എയര്‍പോഡ് സിപിഐഎം കൗണ്‍സിലര്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com