ബേലൂര്‍ മഗ്ന വീണ്ടും കര്‍ണാടക മേഖലയിലേക്ക്; വനത്തിലൂടെ വേഗത്തില്‍ സഞ്ചാരം

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെരിക്കല്ലൂര്‍ ജനവാസ മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു
ബേലൂര്‍ മഗ്ന വീണ്ടും കര്‍ണാടക മേഖലയിലേക്ക്; വനത്തിലൂടെ വേഗത്തില്‍ സഞ്ചാരം

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂര്‍ മഗ്ന വീണ്ടും കര്‍ണാടക മേഖലയിലേക്ക് നീങ്ങുന്നു. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെരിക്കല്ലൂര്‍ ജനവാസ മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

വനത്തിലൂടെ കാട്ടാനയുടെ നിര്‍ത്താതെയുള്ള സഞ്ചാരം ദൗത്യത്തിന് വെല്ലുവിളിയാണ്. കബനി പുഴ കടന്നാണ് ആന പെരിക്കല്ലൂര്‍ ഭാഗത്ത് എത്തിയത്. ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു. തുര്‍ന്ന് ബേലൂര്‍ മഗ്ന വീണ്ടും ബൈരക്കുപ്പയിലേക്കാണ് പോയിരിക്കുന്നത്.

അതേസമയം പത്ത് ദിവസത്തോളമായിട്ടും ബേലൂര്‍ മഗ്നയെ പിടികൂടാനാകാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ പുല്‍പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com