ശരത് പവാർ കോൺഗ്രസിലേക്കെന്ന വാർത്ത തെറ്റ്; കേരളത്തിലെ എൻസിപിയിൽ അസ്വസ്ഥതയില്ലെന്നും എ കെ ശശീന്ദ്രൻ

ശരത് പവാർ കോൺഗ്രസിലേക്കെന്ന വാർത്ത തെറ്റ്; കേരളത്തിലെ എൻസിപിയിൽ അസ്വസ്ഥതയില്ലെന്നും എ കെ ശശീന്ദ്രൻ

മന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എൻസിപിക്കുള്ളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ശരത് പവാർ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ കേരളത്തിലെ എൻസിപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ദുർബലമായ നീക്കത്തിന്റെ ഭാഗമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിലെ എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല. രാഷ്ട്രീയമായ അസ്വസ്ഥതയോ അവ്യക്തതയോ കേരളത്തിലെ എൻസിപിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ശ്രമങ്ങളിൽ വഴിപ്പെട്ടു പോകുന്നവരല്ല കേരളത്തിലെ എൻസിപി പ്രവർത്തകർ. മന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എൻസിപിക്ക് ഉള്ളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി പ്രശ്നത്തില്‍ സർക്കാർ മലയോര ജനങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയ മന്ത്രി വന്യമൃഗങ്ങൾ കൂടുതൽ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ അവയെ വനത്തിനുള്ളിൽ സംരക്ഷിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനായി 20 വർഷത്തെ മാസ്റ്റർ പ്ലാൻ തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.

എന്നാൽ കേന്ദ്രം കണ്ട ഭാവം നടിച്ചില്ല. സംസ്ഥാനത്തിന് മാത്രം ഒന്നും ചെയ്യാൻ കഴിയില്ല. മൂന്ന് സംസ്ഥാനങ്ങൾ യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ അനിവാര്യമായത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com