ഏകീകൃത കുർബാന അടിച്ചേൽപ്പിക്കരുത്, നിലവിലെ സ്ഥിതി തുടരണമെന്നും അൽമായ മുന്നേറ്റ സമിതി

കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിൽ ഏകീകൃത കുർബാന നടത്തിയത് പ്രതിഷേധാർഹമാണെന്ന് അൽമായ മുന്നേറ്റ സമിതി
ഏകീകൃത കുർബാന അടിച്ചേൽപ്പിക്കരുത്, നിലവിലെ സ്ഥിതി തുടരണമെന്നും അൽമായ മുന്നേറ്റ സമിതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിനിടെ ഏകീകൃത കുർബാന അടിച്ചേൽപ്പിക്കരുതെന്ന് അൽമായ മുന്നേറ്റ സമിതി. കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിൽ ഏകീകൃത കുർബാന നടത്തിയത് പ്രതിഷേധാർഹമാണെന്നും അൽമായ മുന്നേറ്റ സമിതി പ്രതികരിച്ചു.

ഇക്കാര്യം ഉന്നയിച്ച് സഭ അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിനെ അടക്കം ബിഷപ്പ് ഹൗസിൽ ഉപരോധിക്കുകയാണ്. 328 പള്ളികളിൽ നാലെണ്ണത്തിൽ മാത്രമാണ് സിനഡ് കുർബാന നടക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ സിനഡ് കുർബാന അർപ്പിക്കാൻ വൈദികർക്ക് ഭീഷണിയുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നിലവിലെ സ്ഥിതി തുടരണമെന്നുമാണ് ആവശ്യം.

ഏകീകൃത കുർബാന ആഹ്വാനവുമായി സിറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയതിന് പിന്നാലെയാണ് അൽമായ മുന്നേറ്റ സമിതി രംഗത്തെത്തിയിരിക്കുന്നത്. മാർപാപ്പയുടെ നിർദ്ദേശം പാലിക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നുമാണ് നിർദ്ദേശം.

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ സർക്കുലറിലാണ് ഏകീകൃത കുർബാന ആഹ്വാനം. ഈ മാസം 13ന് അവസാനിച്ച 32-ാമത് മെത്രാൻ സിനഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് സർക്കുലർ. മാർപാപ്പയുടെ വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് സർക്കുലറിൽ പറയുന്നു. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പുവെച്ച സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാന മധ്യേ വായിക്കണമെന്നും വിശ്വാസികൾക്ക് ലഭ്യമാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.

കഴിഞ്ഞ ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മാർപാപ്പയുടെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ കുർബാന തർക്കം രൂക്ഷമായി തുടർന്ന സാഹചര്യത്തിൽ അത് നടപ്പിലായില്ല. എല്ലാ വിശ്വാസി വിഭാഗങ്ങളുമായും ചർച്ച നടത്തിയ ശേഷമേ കുർബാന തർക്കത്തിൽ തീരുമാനമെടുക്കൂ എന്ന് പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സ്ഥാനാരോഹണ ചടങ്ങിൽ പറഞ്ഞിരുന്നു.

ഏകീകൃത കുർബാന അടിച്ചേൽപ്പിക്കരുത്, നിലവിലെ സ്ഥിതി തുടരണമെന്നും അൽമായ മുന്നേറ്റ സമിതി
ഏകീകൃത കുർബാന ആഹ്വാനവുമായി സിറോ മലബാർ സഭ; മാർപാപ്പയുടെ നിർദ്ദേശം പാലിക്കണമെന്നും സിനഡ് സർക്കുലർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com