വാഹനങ്ങളുമായി ഭീതിപടര്‍ത്തി നടുറോഡില്‍ അഭ്യാസപ്രകടനം; സെന്റ് ഓഫ് ആഘോഷമെന്ന് വിദ്യാര്‍ത്ഥികള്‍

പത്താം ക്ലാസ്സുകാരുടെ സെന്റ് ഓഫ് ആഘോഷമാണ് കേസില്‍ കലാശിച്ചത്.
വാഹനങ്ങളുമായി ഭീതിപടര്‍ത്തി നടുറോഡില്‍ അഭ്യാസപ്രകടനം; സെന്റ് ഓഫ് ആഘോഷമെന്ന് വിദ്യാര്‍ത്ഥികള്‍

പാലക്കാട്: പാലക്കാട് അതിരുവിട്ട് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷം. ആഡംബര വാഹനങ്ങളുമായി ഭീതിപടര്‍ത്തി നടുറോഡില്‍ അഭ്യാസപ്രകടനവുമായാണ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഓഫ് ആഘോഷിച്ചത്. തൃത്താല പരുതൂര്‍ നാടപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സുകാരുടെ സെന്റ് ഓഫ് ആഘോഷമാണ് കേസില്‍ കലാശിച്ചത്.

നാട്ടുകാരുടെ പരാതിയില്‍ തൃത്താല പൊലീസ് വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. മൂന്ന് കാര്‍, ഒരു ജീപ്പ് എന്നിവക്ക് പുറമെ ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com