ഷിനു മടത്തറ കോൺഗ്രസ് വിട്ടു; ഇനി സിപിഐഎമ്മില്‍

മൂന്ന് അംഗങ്ങളുടെ രാജിയോടെ 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി
ഷിനു മടത്തറ കോൺഗ്രസ് വിട്ടു; ഇനി സിപിഐഎമ്മില്‍

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനു മടത്തറ കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ്മാരിൽ ഒരാളാണ് ഷിനു മടത്തറ. ഇയാൾക്കൊപ്പം കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവരും വാർഡ് മെമ്പർ സ്ഥാനം രാജി വച്ചു.

ഷിനു മടത്തറ കോൺഗ്രസ് വിട്ടു; ഇനി സിപിഐഎമ്മില്‍
'കോണ്‍ഗ്രസ് ചവിട്ടി പുറത്താക്കി'; ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്

മൂന്ന് അംഗങ്ങളുടെ രാജിയോടെ 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് വിട്ട് എത്തിയവരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പാർട്ടിയിലേക്ക് സ്വീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com