തൃശൂരിൽ ഗവർണർക്കു നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ

തൃശ്ശൂർ മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായപ്പോഴായിരുന്നു ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം.
തൃശൂരിൽ ഗവർണർക്കു നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ

ത‍ൃശ്ശൂർ: തൃശൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ. തൃശൂർ മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായപ്പോഴായിരുന്നു ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം. ഗവർണറെ കരിങ്കൊടി കാണിച്ച 25 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

തൃശൂരിൽ ഗവർണർക്കു നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ
പേടിഎമ്മിനെതിരെ ഇഡി അന്വേഷണം; ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്ക്

തൃശൂർ അന്നകരഭാഗത്താണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. അത്താണിയിൽ നിന്ന് മെഡിക്കൽ കോളജിലേക്കുള്ള യാത്രയിൽ പലയിടങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർ ചെറു സംഘങ്ങളായി തിരിഞ്ഞ് കരിങ്കൊടി കാണിച്ചിരുന്നു. മെഡിക്കൽ കോളജ് റോഡിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ പ്രവർത്തകരെ തടഞ്ഞിരുന്നു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

തൃശൂരിൽ ഗവർണർക്കു നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ
'ദില്ലി ചലോ' രണ്ടാം ദിവസവും സംഘർഷഭരിതം, കണ്ണീർവാതകം, അറസ്റ്റ്; സമരം കടുപ്പിച്ച് കർഷകർ

ഗവർണർക്കെതിരായ പ്രതിഷേധം മാസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ പ്രതിഷേധം. കഴിഞ്ഞ മാസം കൊല്ലത്തും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലും ​ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐ നടത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com