ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസ്: റിയാസ് അബൂബക്കറിന്റെ ശിക്ഷയിന്മേല്‍ വാദം ഇന്ന്

പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെതിരെ എന്‍ഐഎ ചുമത്തിയ യുഎപിഎ വകുപ്പുകളും ഗൂഢാലോചനാ കുറ്റവും അടക്കം തെളിഞ്ഞിയിരുന്നു
ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസ്: റിയാസ് അബൂബക്കറിന്റെ ശിക്ഷയിന്മേല്‍ വാദം ഇന്ന്

കൊച്ചി: കേരളത്തില്‍ ചാവേര്‍ അക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റിയാസ് അബൂബക്കറിനുള്ള ശിക്ഷയിന്മേല്‍ ഇന്ന് വാദം നടക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് റിയാസ് അബൂബക്കര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെതിരെ എന്‍ഐഎ ചുമത്തിയ യുഎപിഎ വകുപ്പുകളും ഗൂഢാലോചനാ കുറ്റവും അടക്കം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

2019 ഏപ്രിലില്‍ ആണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. പുതുവത്സര ദിനത്തില്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍. യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കേസില്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. സ്വയം ചാവേറായി ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് അബൂബക്കര്‍ പിടിയിലായതെന്നും എന്‍ഐഎ സംഘം പറഞ്ഞിരുന്നു. അബൂബക്കറിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇവര്‍ മാപ്പുസാക്ഷികളായി. അഞ്ച് വര്‍ഷത്തിലേറെയായി റിയാസ് അബൂബക്കര്‍ ജയിലിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com