ഡല്‍ഹി സമരം രാഷ്ട്രീയ നാടകം, ഇടതുപക്ഷത്തിൻ്റേത് നുണപ്രചാരണത്തിൻ്റെ ഗീബൽസിയൻ തന്ത്രം: വി മുരളീധരൻ

നുണ പ്രചാരണത്തിൻ്റെ ഗീബൽസിയൻ തന്ത്രമാണ് ഇടത് പക്ഷത്തിൻ്റേതെന്നും വി മുളീധരന്‍ പറഞ്ഞു
ഡല്‍ഹി സമരം രാഷ്ട്രീയ നാടകം, ഇടതുപക്ഷത്തിൻ്റേത് നുണപ്രചാരണത്തിൻ്റെ ഗീബൽസിയൻ തന്ത്രം: വി മുരളീധരൻ

ഡല്‍ഹി: കേരള സർക്കാരിന്റെ ഡല്‍ഹി സമരം രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പൊതു ഖജനാവിൽ നിന്ന് പണം ചെലവിട്ട് നടത്തുന്ന സമരം സ്വന്തം പരാജയം മറയ്ക്കാനുള്ള ശ്രമമാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി.

ബജറ്റ് രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി എല്‍ഡിഎഫ് സർക്കാർ ഉപയോഗിച്ചു. അൻപത്തി ഏഴായിരം കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്നത് വ്യാജ പ്രചാരണമാണ്. നുണ പ്രചാരണത്തിൻ്റെ ഗീബൽസിയൻ തന്ത്രമാണ് ഇടത് പക്ഷത്തിൻ്റേതെന്നും വി മുളീധരന്‍ പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ പരാജയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് എല്‍ഡിഎഫ് ശ്രമം എന്നു പറഞ്ഞ വി മുളീധരന്‍ കോൺഗ്രസ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ സംരക്ഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com