പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളതുകൊണ്ട്: കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളതുകൊണ്ട്: കെ സുരേന്ദ്രൻ

കേരള പദയാത്രയ്ക്ക് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ

പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിഎഫ്ഐക്ക് സഹായകരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരള പദയാത്രയ്ക്ക് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട അടൂരിൽ നടന്ന കേരള പദയാത്ര സ്വീകരണ സമ്മേളനത്തിൽ ഭരണപക്ഷത്തിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഉന്നയിക്കാൻ പ്രതിപക്ഷ നേതാവിന് ധൈര്യമില്ല. മാസപ്പടി വിഷയത്തിൽ ഇടത് വലത് നേതാക്കൾക്ക് പങ്കുണ്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ പട്ടിണിയില്ലാത്തത് മോദി സർക്കാർ രാജ്യം ഭരിക്കുന്നത് കൊണ്ടാണെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായ വി എൻ ഉണ്ണി, ജി രാമൻ നായർ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി, പി സി ജോർജ്ജ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളതുകൊണ്ട്: കെ സുരേന്ദ്രൻ
എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com