'ജാഗ്രത പുലര്‍ത്തിയില്ല'; മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

നേതാക്കളെ സംശയത്തില്‍ നിര്‍ത്തുന്ന മന്ത്രിയുടെ പരാമര്‍ശം അപക്വമാണ്, പ്രതികരണങ്ങളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു
'ജാഗ്രത പുലര്‍ത്തിയില്ല'; മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി റോഡ് വിവാദത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. നേതാക്കളെ സംശയത്തില്‍ നിര്‍ത്തുന്ന മന്ത്രിയുടെ പരാമര്‍ശം അപക്വമാണ്, പ്രതികരണങ്ങളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

റോഡ് തകര്‍ന്നതിന് എതിരെ കടകംപള്ളി സുരേന്ദ്രന്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിലായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. ഇതിന് മറുപടിയെന്നോണം കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്നാണ് റിയാസ് പ്രതികരിച്ചത്.

'ജാഗ്രത പുലര്‍ത്തിയില്ല'; മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ; സി സി മുകുന്ദന്റെ പിഎയെ സിപിഐയിൽ നിന്ന് പുറത്താക്കി

പൊതുയോഗത്തിലെ റിയാസിന്റെ പ്രതികരണത്തില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. താന്‍ ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളെയോ ആയിരുന്നില്ലെന്ന പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com