പ്രതിസന്ധിഘട്ടത്തിൽ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ബജറ്റ്: ധനമന്ത്രി

കേരളത്തിന് വലിയ രീതിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുന്ന ബജറ്റ്
പ്രതിസന്ധിഘട്ടത്തിൽ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ബജറ്റ്: ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ ചരിത്രത്തിൽ വലിയൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഓർമ്മിപ്പിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ. കേരളത്തിന് വലിയ രീതിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിസന്ധിഘട്ടത്തിൽ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതാണ് ഈ ബജറ്റ്. മൂന്നുവർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബജറ്റാണ് എൽഡിഎഫിന്റെ മൂന്നാം സമ്പൂ‍‌ർണ ബജറ്റെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ടൂറിസം മേഖലയിൽ വലിയ സാധ്യത ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞം പദ്ധതി വലിയ പ്രതീക്ഷയാണ്. സാമ്പത്തിക മരവിപ്പ് മറികടക്കാൻ കൂടുതൽ ചെലവ് ഉണ്ടാകണം. അതിനാണ് പതിനായിരം കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്ത് ഇത് ഊർജമുണ്ടാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയ്ക്കും പ്രത്യേക ഊന്നൽ നൽകി. റവന്യൂ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇനി വലിയ രീതിയിൽ നികുതികൾ വർധിപ്പിക്കാനാകില്ല. എന്നാൽ ആയിരം കോടിയുടെ നികുതി വരുമാന വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

പങ്കാളിത്ത പെൻഷൻ മാറ്റം എന്ന് തീരുമാനത്തിലാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ചില നിയമങ്ങളുടെ വശമുണ്ട്, പഠിച്ചതിന് ശേഷം വിശദമായി പറയാമെന്നും കൃത്യമായ പോളിസി ഇക്കാര്യത്തിൽ സർക്കാരിനുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രതിസന്ധിഘട്ടത്തിൽ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ബജറ്റ്: ധനമന്ത്രി
പുറംചട്ട ഭരണഘടനയുടെ ആമുഖം, വള്ളത്തോൾ കവിത പാടി അവസാനിപ്പിച്ചു; ബാലഗോപാലിന്റെ ദൈർഘ്യമേറിയ ബജറ്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com