ധനമന്ത്രി സഭയിലെത്തി, പ്രതിപക്ഷത്തിന് ഹസ്തദാനം നൽകി; ബജറ്റ് അവതരണത്തിന് തുടക്കം

പ്രതിപക്ഷ എംഎൽഎമാർക്ക് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്കെത്തി
ധനമന്ത്രി സഭയിലെത്തി, പ്രതിപക്ഷത്തിന് ഹസ്തദാനം നൽകി; ബജറ്റ് അവതരണത്തിന് തുടക്കം

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിലെത്തി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള ബജറ്റ് അവതരണത്തിനാണ് മന്ത്രി ഇന്ന് സഭയിലെത്തിയത്. പ്രഭാത ഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയ ധനമന്ത്രി 8.55 ഓടെ സഭയിലെത്തി. ഭരണപക്ഷ എംഎൽഎമാർക്ക് ഹസ്ത​ദാനം നൽകിയ ശേഷം പ്രതിപക്ഷ എംഎൽഎമാർക്കും ഹസ്തദാനം നൽകി, ഇവരുമായി സംസാരിച്ച ശേഷം മന്ത്രി ഇരിപ്പിടത്തിലേക്കെത്തി. സ്പീക്ക‍ർ ചെയറിലെത്തിയതോടെ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ കഴിഞ്ഞ ബജറ്റിലേതിന് സമാനമായി കടുത്ത നികുതിഭാരം അടിച്ചേൽപ്പിക്കാൻ സാധ്യത കുറവാണ്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പെൻഷൻ 2300 രൂപയായി ഉയ‍ർത്തുമെന്നാണ് എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപനം. എന്നാൽ പ്രതിസന്ധികാലത്ത് പെൻഷൻ തുക വർദ്ധന പ്രതീക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

ഡിയെ കുടിശ്ശികയുടെ കാര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പ്രതീക്ഷ കൈവിടുന്നില്ല.സംസ്ഥാന ബജറ്റ് ഇന്ന്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ അധിക വരുമാനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ കഴിഞ്ഞ ബജറ്റിലേതിന് സമാനമായി കടുത്ത നികുതിഭാരം അടിച്ചേൽപ്പിക്കാൻ സാധ്യത കുറവാണ്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com