ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com