ഹജ്ജ് യാത്രാ നിരക്ക് വര്‍ധന; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി കരിപ്പൂർ എയർപോർട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തി
ഹജ്ജ് യാത്രാ നിരക്ക് വര്‍ധന; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി കരിപ്പൂർ എയർപോർട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തി. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എയർപോർട്ട് ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നുഅമാൻ ജംഗ്ഷനിൽ വെച്ച് പോലീസ് തടഞ്ഞു. കരിപ്പൂരിലെ ഹജ്ജ് യാത്രികരുടെ വിമാന നിരക്കിലെ വർധന പൂർണമായും പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് കോൺഗ്രസ് തീരുമാനം. കണ്ണൂർ, കൊച്ചി വിമാനത്തവളങ്ങള്‍ക്ക് സമാനമായി കരിപ്പൂരിലെ യാത്രാ നിരക്കും ഏകീകരിക്കണമെന്ന് ആവശ്യം ഉയർത്തിയാണ് പ്രക്ഷോഭം സംഘടനകൾ തുടരുന്നത്.

ഹജ്ജ് യാത്രാ നിരക്ക് വര്‍ധന; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
മണിക്കൂറുകൾ നീണ്ട ശ്രമം, ഒടുവിൽ 'മിഷൻ തണ്ണീർ' വിജയം; ഇനി ബന്ദിപ്പൂരിലേക്ക്

പ്രതിഷേധം ശക്തമായതോടെ കരിപ്പൂരിലെ വിമാന നിരക്ക് 165000 രൂപയില്‍ നിന്നും 127000 ആയി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ നിരക്കും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. കൊച്ചിയിൽ നിന്നും കണ്ണൂരില്‍ നിന്നും പോകുന്നവർ 85000 രൂപ നൽകുമ്പോൾ പുതുക്കിയ നിരക്കനുസരിച്ച് കരിപ്പൂരിൽ നിന്ന് പോകുന്നവർ 40000 രൂപയിലധികം കൂടുതലായി നൽകണം. ഇത് കൊള്ളയാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിനും കൊച്ചിക്കും സമാനമായി നിരക്ക് ഏകീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് സംഘടനകളുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com