വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

നഷ്ടപ്പെട്ട രണ്ട് മണ്ഡലങ്ങളും ഇത്തവണ അനായാസമായി ഇടതുപക്ഷം തിരിച്ച് പിടിക്കും
വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്. 2019 രാഹുൽ തരംഗത്തിൽ വിജയിച്ച ശ്രീകണ്ഠൻ, എംപി എന്ന നിലയിൽ പരാജയമായിരുന്നുവെന്നും പാലക്കാട്ടുകാർക്കായി ഒന്നും ചെയ്തില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട രണ്ട് മണ്ഡലങ്ങളും ഇത്തവണ അനായാസമായി ഇടതുപക്ഷം തിരിച്ച് പിടിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണികൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ കനക്കുകയാണ്. ഇതിന് പിന്നാലെയാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. 2019 ൽ മണ്ഡലത്തിൽ വിജയിക്കുമെന്ന് വി കെ ശ്രീകണ്ഠൻ തന്നെ കരുതിയിരുന്നില്ല. എം പി എന്ന നിലയിൽ ശ്രീകണ്ഠന് പാലക്കാട്ടുകാർക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. അബദ്ധത്തിൽ വിജയിച്ച് എംപിയായ ശ്രീകണ്ഠൻ കഞ്ചിക്കോട് കോച്ച് ഫാക്ടറി, ഇൻസ്ട്രുമെൻ്റേഷൻ തുടക്കിയ വികസന വിഷയങ്ങളിൽ ഒരു ഇടപെടലും നടത്തിയില്ലെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.

ശക്തരായ സ്ഥാനാർത്ഥികളെ നിർത്തി പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങൾ അനായാസം എൽഡിഎഫ് തിരികെ പിടിക്കുമെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. കോച്ച് ഫാക്ടറി യാഥാർത്ഥ്യമാവാത്തതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യമില്ലായ്മയാണെന്ന വി കെ ശ്രീകണ്ഠന്റെ പരാമർശത്തിന് പിന്നാലെ ആയിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com