ഫേസ്ബുക്ക് പോസ്റ്റ്‌ അപലപനീയവും അനുചിതവുമെന്ന് ബിനോയ് വിശ്വം; പി ബാലചന്ദ്രന് യോഗം നിർണായകം

ഫേസ്ബുക്ക് പോസ്റ്റിലെ ആശയത്തോട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി യോജിക്കുന്നില്ലെന്ന് ബിനോയ് വിശ്വം
ഫേസ്ബുക്ക് പോസ്റ്റ്‌ അപലപനീയവും അനുചിതവുമെന്ന് ബിനോയ് വിശ്വം; പി ബാലചന്ദ്രന് യോഗം നിർണായകം

തൃശൂ‍ർ: പി ബാലചന്ദ്രൻ എംഎൽഎയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. സംഭവത്തിൽ തൃശ്ശൂരിലെ പാർട്ടി പ്രതികരിച്ച് കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ അപലപനീയവും അനുചിതവുമാണ്. ഫേസ്ബുക്ക് പോസ്റ്റിലെ ആശയത്തോട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി യോജിക്കുന്നില്ലെന്ന സിപിഐ ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ ബിനോയ് വിശ്വവും ആവർത്തിച്ചു. അത് പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞതാണ്. പോരെങ്കിൽ സംസ്ഥാനസെക്രട്ടറിയും ഈ കാര്യം പറയുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പോസ്റ്റ് വിവാദമായതോടെ മണിക്കൂറുകൾക്കകം ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചു. രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചായിരുന്നു പോസ്റ്റ്. രാമായണത്തിലെ ഒരു സന്ദർഭം എടുത്തു പറഞ്ഞാണ് ബാലചന്ദ്രൻ രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചിരിക്കുന്നത്. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചാണ് പോസ്റ്റ് പിൻവലിച്ചത്. പോസ്റ്റിനെതിരെ ബിജെപി രം​ഗത്തെത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ പോസ്റ്റിൽ പി ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് സിപിഐ നേതൃത്വം. 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടു. യോ​ഗത്തിൽ ഈ വിഷയം മാത്രമാണ് അജണ്ട. എംഎൽഎയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. വിശദീകരണം എഴുതി നൽകേണ്ടെന്നും നേരിട്ടെത്തി നൽകാനുമാണ് കത്തിലെ നിർദേശം.

എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സിപിഐഎം, സിപിഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം.

ഫേസ്ബുക്ക് പോസ്റ്റ്‌ അപലപനീയവും അനുചിതവുമെന്ന് ബിനോയ് വിശ്വം; പി ബാലചന്ദ്രന് യോഗം നിർണായകം
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രൻ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com