'ഗൺമാന്മാർ കോടതിയെ വെല്ലുവിളിക്കുന്നു'; അവർ മുഖ്യമന്ത്രിയുടെ കൂടെ നടന്ന് വിലസുകയാണെന്ന് വി ഡി സതീശൻ

'ഞങ്ങൾ ആരും വിശ്വാസത്തെ വിൽക്കാറില്ല'
'ഗൺമാന്മാർ കോടതിയെ വെല്ലുവിളിക്കുന്നു'; അവർ മുഖ്യമന്ത്രിയുടെ കൂടെ നടന്ന് വിലസുകയാണെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് അടിച്ച മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എത്രയോ ദിവസം മുൻപ് ഇവർക്കെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് വന്നിട്ടുണ്ട്. കോടതിയെ തിരിഞ്ഞുനോക്കാതെ ഇവർ മുഖ്യമന്ത്രിയുടെ കൂടെ നടന്ന് വിലസുകയാണ്. കോടതിയെ വെല്ലുവിളിക്കുകയാണ് ​ഗൺമാന്മാർ, ഒരു കാരണവശാലും ഇവരെ വെറുതെ വിടില്ലെന്നും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ​ഗൺമാന്മാരെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗൺമാന്മാർക്ക് പൊലീസ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയും ഭിന്നശേഷിക്കാരനായ മധ്യവയസ്കനും ജീവനൊടുക്കിയ സംഭവത്തിലും വി ഡി സതീശൻ പ്രതികരിച്ചു. രണ്ട് ആത്മഹത്യകളാണ് കേരളത്തിൽ അടുത്ത ദിവസങ്ങളിലായി നടന്നത്. എപിപിയുടെയും ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരൻ്റെയും ആത്മഹത്യ സർക്കാരിന്റെ പരാജയമാണ്. തുടർ ഭരണം എത്രത്തോളം സിപിഐഎം സംവിധാനങ്ങളെ ജീർണ്ണിപ്പിച്ചുവെന്നത് വ്യക്തമാണെന്നും വി ഡി സതീശൻ വിമർ‍ശിച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. തങ്ങൾ ആരും വിശ്വാസത്തെ വിൽക്കാറില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

'ഗൺമാന്മാർ കോടതിയെ വെല്ലുവിളിക്കുന്നു'; അവർ മുഖ്യമന്ത്രിയുടെ കൂടെ നടന്ന് വിലസുകയാണെന്ന് വി ഡി സതീശൻ
ഗൺമാൻ മർദ്ദിച്ച സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് പൊലീസിന് കോടതി നിർദേശം

നവകേരള സദസ്സ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനില്‍ കല്ലിയൂർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റി. മറ്റൊരു ക്രമസമാധാന പ്രശ്‌നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍, പ്രവ‍ർത്തകരെ ക്രൂരമായി ആക്രമിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com