വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അ‌ടച്ച എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; സമരം തുടരാൻ എസ് എഫ് ഐ

അബ്ദുൽ നാസറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അ‌ടച്ച എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; സമരം തുടരാൻ എസ് എഫ് ഐ

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അ‌ടച്ച എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു. ക്ലാസുകൾ വീണ്ടും ആരംഭിച്ചുവെങ്കിലും ക്ലാസ് ബഹിഷ്കരിക്കാനാണ് ഒരു വിഭാ​ഗം വിദ്യാർത്ഥികളുടെ തീരുമാനം. അറബിക് സ്റ്റുഡന്റസ് കോഡിനേഷൻ കമ്മിറ്റിയാണ് ക്ലാസ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതിനിടെ എസ് എഫ് ഐ കോളേജിൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. അബ്ദുൽ നാസറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യൂണിയൻ അഡ്വൈസർ ഡോ. കെ എം നിസാമുദീനെ പുറത്താക്കണമെന്നും എസ് എഫ് ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. അറബിക് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനാണ് നിസാമുദീൻ.

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അ‌ടച്ച എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; സമരം തുടരാൻ എസ് എഫ് ഐ
ഇംഗ്ലീഷ് പരീക്ഷ നാളെ മുതൽ; രജത് പട്ടിദാർ ഇന്ത്യൻ ക്യാമ്പിൽ

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. ചരിത്ര ബിരുദ വിദ്യാർഥിയായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി എ അബ്ദുൾ നാസറിന് സംഘർഷത്തിനിടെ വെട്ടേറ്റു. ഇതിനു പിന്നിൽ കെഎസ്‍യു–ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ് എഫ് ഐ പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആക്രമണം അഴിച്ചുവിട്ടത് എസ് എഫ് ഐക്കാരെന്നാണ് കെ എസ് യുവിന്റെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com