സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു, തിരിച്ചുവരവിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല: ജോണി നെല്ലൂർ

'ലക്ഷ്യം കർഷക താത്പര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ക്രൈസ്തവ-ന്യൂനപക്ഷ താത്പര്യങ്ങൾക്കായി പ്രവർത്തിക്കും'
സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു, തിരിച്ചുവരവിൽ 
സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല: ജോണി നെല്ലൂർ

കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്ന് ജോണി നെല്ലൂർ. കേരളാ കോൺഗ്രസ് എമ്മിലേക്ക് മടങ്ങുമെന്ന സൂചനയും ജോണി നെല്ലൂർ നൽകുന്നുണ്ട്. സംസ്ഥാനത്ത് സംഘടനാപരമായി അടിവേരുകൾ ഉള്ള രാഷ്ട്രീയ പാർട്ടിയാണ് കേരളാ കോൺഗ്രസ് എം. മാതൃ സംഘടനയിലേക്ക് മടങ്ങാനാണ് ആഗ്രഹം. കേരളാ കോൺഗ്രസ് എം നേതൃത്വത്തെ ആഗ്രഹം അറിയിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

കടുത്ത അവഗണനയിലാണ് യുഡിഎഫ് വിട്ടത്. യുഡിഎഫിൽ നിന്ന് നിരവധി അപമാനങ്ങൾ നേരിട്ടു. മാനസിക ബുദ്ധിമുട്ടിലായിരുന്നു അന്ന് രാജി പ്രഖ്യാപിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോൾ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല. ലക്ഷ്യം കർഷക താത്പര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ക്രൈസ്തവ-ന്യൂനപക്ഷ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

കോൺഗ്രസും യുഡിഎഫും സഭാവിശ്വാസികളെ അവഗണിക്കുകയാണ്. അർഹമായ നേതൃസ്ഥാനങ്ങൾ സഭാവിശ്വാസികൾക്ക് നൽകുന്നില്ല. ഈ പരിഭവം സഭാ നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയത് ശരിയല്ല. തീരുമാനം അപക്വമായിരുന്നുവെന്ന് പിന്നീട് ബോധ്യമായി. നാല് മാസം കഴിഞ്ഞാണ് ജോസ് വിഭാഗംഎൽഡിഎഫിൽ എത്തിയത്. അതിനിടെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com