മോദി എത്ര പുസ്തകം വായിച്ചുവെന്ന് പ്രസംഗമധ്യേ ചോദ്യം; കെ വി സജയ്ക്ക് സംഘപരിവാർ ഭീഷണി

വടകര മണിയൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിന് ശേഷമായിരുന്നു ഭീഷണി
മോദി എത്ര  പുസ്തകം വായിച്ചുവെന്ന് പ്രസംഗമധ്യേ ചോദ്യം; കെ വി സജയ്ക്ക് സംഘപരിവാർ ഭീഷണി

കോഴിക്കോട്: സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ വി സജയ്ക്ക് സംഘപരിവാർ ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് വടകര മണിയൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിന് ശേഷമായിരുന്നു ഭീഷണി. പ്രസംഗം കഴിഞ്ഞിറങ്ങിയതിന് ശേഷം സജയ് കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ചടങ്ങിലെ പ്രസംഗത്തിൽ മുൻപ്രധാനമന്ത്രി നെഹറു പുസ്തക വായനക്കാരനായിരുന്നുവെന്നും മോദി എത്ര പുസ്തകം വായിച്ചു വെന്നതറിയില്ലെന്നും പരാമർശിച്ചിരുന്നു.

വടകരയ്ക്കടുത്ത് മണിയൂര്‍ യു പി സ്‌കൂളിന്റെ മുറ്റത്ത് വെച്ച് നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങിലായിരുന്നു സംഭവം. മണിയൂര്‍ ജനതാ വായനശാല പ്രസിദ്ധീകരിച്ച 'പി ബി മണിയൂരിന്റെ കൃതികള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ കെ വി സജയ് നടത്തിയ പ്രസംഗമാണ് ഭീഷണിക്ക് കാരണമായത്. വിഷയത്തിൽ കെ വി സജയ് പ്രതികരിച്ചിരുന്നു. പി ബി മണിയൂരിൻ്റെ ഒന്നാം ചരമവാര്‍ഷികം തികയുന്ന വേളയില്‍ വായനശാലയുടെ മുൻ പ്രസിഡൻ്റായിരുന്ന അദ്ദേഹത്തിന്റെ രചനകളുടെ ഒരു വലിയ സമാഹാരം ജനതാ വായനശാല തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. വായനയെക്കുറിച്ചും ലൈബ്രറികളെക്കുറിച്ചും പറയുന്ന കൂട്ടത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെയും ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വായനയെ അടിസ്ഥാനമാക്കി താരതമ്യം ചെയ്തതാണ്‌ ഭീഷണിപ്പെടുത്തിയ ആളെ പ്രകോപിപ്പിച്ചതെന്നായിരുന്നു കെ വി സജയ്‌യുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com