ഭീഷണിപ്പെടുത്തിയത് റാഫി തന്നെയെന്ന് മുഈനലി തങ്ങൾ; കേസ് രജിസ്റ്റർ ചെയ്തു

ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ പ്രതി ചേർത്താണ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
ഭീഷണിപ്പെടുത്തിയത് റാഫി തന്നെയെന്ന് മുഈനലി തങ്ങൾ; കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്കെതിരായ വധഭീഷണിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 153, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ പ്രതി ചേർത്താണ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുഈനലി തങ്ങൾ പ്രതികരിച്ചു. ' എല്ലാ രേഖകളും പൊലീസിന് നൽകി. റാഫി പുതിയകടവിൽ തന്നെയാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിയുടെ കാരണം അറിയില്ല. കേസുമായി മുന്നോട്ട് പോകും. റാഫിയുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കട്ടെ', അദ്ദേഹം പ്രതികരിച്ചു.

ഭീഷണിപ്പെടുത്തിയത് റാഫി തന്നെയെന്ന് മുഈനലി തങ്ങൾ; കേസ് രജിസ്റ്റർ ചെയ്തു
'എനിക്ക് വധഭീഷണി'; പൊലീസിൽ പരാതി നൽകി മുഈനലി തങ്ങൾ

നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യാവിഷൻ ആക്രമണക്കേസിലും റാഫി പുതിയകടവ് പ്രതിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com