തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയിലെ വിചാരണ ഇന്ന് ഹൈക്കോടതിയില്‍ അവസാനിക്കാനിരിക്കെയാണ് വിലക്ക്.
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി നടപടികള്‍ ഇനി സുപ്രീം കോടതി ഉത്തരവിന് ശേഷം. അടുത്ത ബുധനാഴ്ച ഈ വിഷയത്തിലെ അപ്പീൽ പരിഗണിച്ച ശേഷം ഹൈക്കോടതി കേസ് പരിഗണിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹരജിയിലെ വിചാരണ ഇന്ന് ഹൈക്കോടതിയില്‍ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി തീരുമാനം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും സുപ്രീം കോടതിയിൽ വാദങ്ങള്‍ എഴുതി നല്‍കണം. വിചാരണയ്ക്കിടെ ഉന്നയിച്ച ന്യൂനതകള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി കെ ബാബു നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു പ്രചാരണം നടത്തിയതെന്നായിരുന്നു എം സ്വരാജിന്റെ ആക്ഷേപം.

കെ ബാബുവിന്റെ അപ്പീല്‍ അടുത്ത ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു പ്രചാരണം നടത്തിയതെന്നായിരുന്നു എം സ്വരാജിന്റെ ആക്ഷേപം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com