സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ തീർത്ഥാടനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായി

24,733 പേരാണ് ഇത്തവണ ഹജ്ജിനായി അപേക്ഷ നൽകിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  ഈ വർഷത്തെ തീർത്ഥാടനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായി

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായി. 24,733 പേരാണ് ഇത്തവണ ഹജ്ജിനായി അപേക്ഷ നൽകിയത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ഇന്ന് പൂർത്തിയാകും.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 19,524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11,252 പേർക്ക് ഹജ്ജിനുളള അവസരം ലഭിച്ചു. ഇത്തവണ അപേക്ഷകരിൽ വലിയ വർദ്ധനയാണുണ്ടായത്. 19,882 പേർ ജനറൽ വിഭാഗത്തിലും 1,266 പേർ 70 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 3,585 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലുമാണ് അപേക്ഷ നൽകിയത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  ഈ വർഷത്തെ തീർത്ഥാടനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായി
ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം 23,111 പേർക്ക് ഇതിനകം കവർ നമ്പറുകൾ നൽകി. അവസാന രണ്ട് ദിവസങ്ങളിലായി ലഭിച്ച 1,500ഓളം അപേക്ഷകൾക്കാണ് ഇനി കവർ നമ്പറുകൾ നൽകാനുള്ളത്. ഇതിന്റെ നടപടി ക്രമങ്ങൾ ഇന്ന് പൂർത്തിയാകും. ഓൺലൈൻ വഴി അപേക്ഷ നൽകിയ ശേഷം ഇന്നും കവർ നമ്പർ ലഭിക്കാത്തവർ നാളെ വൈകുന്നേരം അഞ്ച് മണിക്കകം ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ലെന്നാണ് ഹജ്ജ് കമ്മിറ്റി ഓഫീസ് വ്യക്തമാക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് മൂന്ന് ഹജ്ജ് എമ്പാർക്കേഷൻ പോയന്റുകളാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com