'തളരില്ല, തളർത്താൻ പറ്റുകയും ഇല്ല'; ചിത്രയെ വിമർശിച്ച സൂരജ് സന്തോഷിന് സൈബർ ആക്രമണം; മറുപടി

'കുറ്റക്കാർക്കെതിരെ ഞാൻ തീർച്ചയായും നിയമനടപടി സ്വീകരിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ നൽകുന്ന ശക്തമായ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നത്'
'തളരില്ല, തളർത്താൻ പറ്റുകയും ഇല്ല'; ചിത്രയെ വിമർശിച്ച സൂരജ് സന്തോഷിന് സൈബർ ആക്രമണം; മറുപടി

കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ഗായിക കെ എസ് ചിത്ര പറയുന്ന വിഡിയോ വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നു. ഗായകന്‍ സൂരജ് സന്തോഷാണ് വിമർശനം ഉന്നയിച്ച ഒരാൾ. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. തുടര്‍ന്ന് സൂരജിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂരജ്.

'തളരില്ല, തളർത്താൻ പറ്റുകയും ഇല്ല'; ചിത്രയെ വിമർശിച്ച സൂരജ് സന്തോഷിന് സൈബർ ആക്രമണം; മറുപടി
'അന്നത്തെ ആ വൈറൽ വീഡിയോയിൽ ഖേദമുണ്ട്, റിയാലിറ്റി ഷോയിൽ ചിലത് സ്ക്രിപ്റ്റഡായിരുന്നു'; ദീപക് ദേവ്

'കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ നിരന്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയായി. ഞാൻ നേരത്തെയും നേരിട്ടിട്ടുണ്ട്, എന്നാൽ ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതൽ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നു. കുറ്റക്കാർക്കെതിരെ ഞാൻ തീർച്ചയായും നിയമനടപടി സ്വീകരിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ നൽകുന്ന ശക്തമായ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല . തളർത്താൻ പറ്റുകയും ഇല്ല'. സൂരജ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com