'വീരാരാധന മാർക്സിസത്തോട്, അ​ഗ്നിക്ക് പകരം സൂര്യൻ'; വ്യക്തിപൂജയല്ലെന്ന് എം വി ​ഗോവിന്ദൻ

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണത്തിൽ ഉറച്ച് എം വി ​ഗോവിന്ദൻ.
'വീരാരാധന മാർക്സിസത്തോട്, അ​ഗ്നിക്ക് പകരം സൂര്യൻ'; വ്യക്തിപൂജയല്ലെന്ന് എം വി ​ഗോവിന്ദൻ

കണ്ണൂർ: പാ‍ർട്ടിക്കെതിരെ ഉയരുന്ന വിമ‍ർശനങ്ങളും എം ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ സംബന്ധിച്ച വിവാദങ്ങളും രാഷട്രീയപ്രേരിതമെന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. ഏത് വിമർശനത്തെയും പരിശോധിക്കാൻ സിപിഐഎം തയ്യാറാണെന്നും എം വി ​ഗോവിന്ദൻ റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ പറഞ്ഞു. എം ടി ഇക്കാര്യങ്ങൾ ആദ്യമായി പറഞ്ഞത് 1998 ലാണ്. എം ടി പറഞ്ഞത് എൽഡിഎഫ് സർക്കാരിനെക്കുറിച്ചല്ല. ഈ കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്നും എം വി ഗോവിന്ദൻ.

'മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച തന്റെ പദപ്രയോ​ഗം കൃത്യമാണ്. അ​ഗ്നി എന്നതിന് പകരം സൂര്യൻ എന്ന് ഉപയോ​ഗിച്ചു. വീരാരാധന മാർക്സിസത്തോട് മാത്രം. വീരാരാധന പലരീതിയിൽ പ്രകടിപ്പിക്കാറുണ്ട്'. ലെനിനോടും സ്റ്റാലിനോടുമെല്ലാം അത്തരത്തിൽ വീരാരാധന പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. എക്സാലോജിക്കിനെതിരായ അന്വേഷണത്തിലും എം വി ​ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. ഏത് അന്വേഷണവും വരട്ടെ, നേരിടുമെന്നും ഭയമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അയോധ്യ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശ്വാസികൾ അമ്പലത്തിൽ പോകുന്നതിന് ‌സിപിഐഎം എതിരല്ലെന്നും എന്നാൽ ഉദ്ഘാടനത്തിന് പിന്നിലെ രാഷ്ട്രീയം വർ​ഗീയതയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 2025ൽ മാത്രമേ പണി പൂർത്തിയാകൂ എന്ന് ബിജെപി തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ധൃതിപ്പെട്ട് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നാണ് എം വി ​ഗോവിന്ദൻ വ്യക്തമാക്കുന്നത്.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണത്തിൽ ഉറച്ച് എം വി ​ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് എം വി ​ഗോവിന്ദൻ പറയുന്നത്. കോടതി തന്നെയാണ് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് അയച്ചത്. സീലും പേരുമില്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റാണ് നൽകിയത്. അതുകൊണ്ടാണ് വീണ്ടും മെഡിക്കൽ‌ പരിശോധനയ്ക്ക് അയച്ചത്. എം വി ​ഗോവിന്ദൻ പറഞ്ഞു.

'വീരാരാധന മാർക്സിസത്തോട്, അ​ഗ്നിക്ക് പകരം സൂര്യൻ'; വ്യക്തിപൂജയല്ലെന്ന് എം വി ​ഗോവിന്ദൻ
കൊച്ചിയിലെ റീഗൽ ഫ്ലാറ്റിൻ്റെ ഇല്ലാത്ത വഴി: ആധാരത്തിൽ തിരിമറി നടത്തി

കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷത്തെ ഇപ്പോൾ ക്ഷണിക്കുന്നതെന്നും എം വി ​ഗോവിന്ദൻ. ഞങ്ങൾ അവരെ തള്ളിക്കളയുന്നില്ല, അവരാണ് തള്ളിക്കളയുന്നത്. ക്ഷണം ആത്മാർഥമായാണ് എന്നും എം വി ​ഗോവിന്ദന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com